Translate

2014, സെപ്റ്റംബർ 23, ചൊവ്വാഴ്ച

നാട്ടു വൈദ്യം.

                                                                         തുളസി

ആസ്തമക്ക് (Asthma)
തുളസിയില പിഴിഞ്ഞനീര് ഓരോ സ്പൂൺ വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്.


 ചുമ, കഫക്കെട്ട് എന്നിവക്ക് തുളസിയില നീര്, ചുവന്നുള്ളിനീര്, തേൻ എന്നിവ ഓരോ സ്പൂൺ സമം ചേർത്ത് രണ്ടു നേരം കുടിച്ചാൽ മതി.







നീരിറക്കത്തിന്


തുളസിനീരും പുളിയിലയും ചെമ്പരത്തിയും ചേർത്ത് എണ്ണയുണ്ടാക്കി തലയിൽ തേച്ചാൽ മതി.


ചിക്കൻപോക്സിന് (Chikenpox)

 തുളസിയില നീര് 10മില്ലി അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിക്കുക.

ചെങ്കണ്ണ് (Conjunctivitis)
തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ

ചെങ്കണ്ണ്മാറും.

തലവേദനക്ക് ( Haedache)

തലവേദനക്ക് തുളസിയില അരച്ചു തേച്ചാൽ മതി.

 തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്ത്ത് പുരട്ടിയാല് വിഷജീവികള് കടിച്ചുള്ള നീരും വേദനയും മാറും.




                                                                  കറിവേപ്പില



അലർജി
കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാൽ അലർജിശമിക്കും.


ഉദര രോഗങ്ങൾ

കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിച്ചാൽ വയറുകടിക്ക് ശമനം കിട്ടും. 
ഉദര രോഗങ്ങൾ ശമിക്കാൻ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്. 

കാൽ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരിൽ അരച്ചു കുഴമ്പാക്കി രോഗമുള്ള രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടുക. 


താരൻ Dandruff

കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനശേഷം കുളിക്കുന്നത് പതിവാക്കിയാൽ പേൻ, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും.

ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന്

ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരിൽ കലക്കി കഴിച്ചാൽ മതി.

തൊട്ടാവാടി (Mimosa pudica)



കുട്ടികളിലെ ശ്വാസം മുട്ടൽ മാറുന്നതിന്

തൊട്ടാവാടിയുടെ നീരും കരിക്കിൻ വെള്ളവും ചേർത്ത് ദിവസത്തിൽ
ഒരനേരം വീതം ചേർത്ത് രണ്ടു ദിവസം രാവിലെ കൊടുക്കുക.

മുറിവ്(wound)
തൊട്ടാവാടിയുടെ വേര് പച്ചവെള്ളത്തിൽ അരച്ച് പുരട്ടുന്നത് ചതവിനും മുറിവിനും നല്ലതാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ വെള്ളം ചേർക്കാതെ പുരട്ടിയാൽ മുറിവ് ഉണങ്ങുന്നതാണ്.


തൊട്ടാവാടി ഇടിച്ചു പൊടിച്ച് നന്നാക്കി ഉണക്കി 5 ഗ്രാം വീതം തേനിൽ ചാലിച്ച് കഴിച്ചാൽ ഓജസില്ലായ്മ മാറിക്കിട്ടും.


അലർജി (Allergy)
 അലർജിക്ക് തൊട്ടാവാടിയുടെ നീരു തേക്കുകയും സമം എണ്ണ കുറുക്കി തേക്കുകയും ചെയ്യുക.


പ്രമേഹരോഗികൾ തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് പതിവായി കഴിച്ചാൽ രോഗശമനമുണ്ടാകും.


സമൂലംകഴുകി അരച്ച് വെള്ളത്തില്‍ കലക്കി തിളപ്പിച്ച് കഴിച്ചാല്‍ മൂത്രതടസ്സം മാറിക്കിട്ടും.     



മുക്കുറ്റി

(Biophytum Sensitivum)


ദശപുഷ്പത്തിലെ ഒരംഗമായ മുക്കുറ്റി

ഒട്ടേറെ അസുഖങ്ങള്‍ക്ക് മുക്കുറ്റി പ്രതിവിധിയായി ഉപയോഗിക്കുന്നു. അസുഖങ്ങള്‍ അനുസരിച്ച്, സമൂലമായും വേര്, ഇല ഇവ പ്രത്യേകമായും ഉപയോഗിച്ചുവരുന്നു. വയറുവേദന, ആസ്തമ, ഉറക്കമില്ലായ്മ, വലിച്ചു മുറുക്കല്‍, കോച്ചിപ്പിടുത്തം, നെഞ്ചുരോഗങ്ങള്‍, ട്യൂമറുകള്‍, പ്രമേഹം, പഴക്കമേറിയ ത്വക്കുരോഗങ്ങള്‍, മുറിവ് തുടങ്ങി പാമ്പിന്റെ വിഷമിറക്കുന്നതിനു വരെ മുക്കുറ്റി ഫലപ്രദമാണ്.

വയ്റിളക്കം
മുക്കുറ്റി ഇല അരച്ച് മോരില് കലക്കി കുടിച്ചാല് വയ്റിളക്കം ശമിക്കും


അസ്ഥിസ്രാവം
മുക്കുറ്റിവേരരച്ച് ദിവസം രണ്ടുനേരം സേവിച്ചാല് അസ്ഥിസ്രാവം കുറയും


പ്രസവാനന്തരം സ്ത്രീകള് ഗർഭപാത്രം ശുദ്ധിയാക്കുന്ന്തിന് മുക്കുറ്റി ഇല പനംചക്കരയും ചേർത്ത് കുറുക്കി കഴിക്കുന്നത് നല്ലതാണ്.


വയറുവേദന, ആസ്തമ, ഉറക്കമില്ലായ്മ, വലിച്ചു മുറുക്കല്‍, കോച്ചിപ്പിടുത്തം, നെഞ്ചുരോഗങ്ങള്‍, ട്യൂമറുകള്‍, പ്രമേഹം എന്നിവയ്ക്ക് മുക്കുറ്റി സമൂലം അരച്ച് ദ്രാവകരൂപത്തില്‍ കഴിക്കേണ്ടതാണ്.


നീര്‍ക്കെട്ടിനും പഴക്കമേറിയ ത്വക്കുരോഗങ്ങള്‍ക്കും ഇലകള്‍ അരച്ചു പുരട്ടാം. ഗുഹ്യരോഗങ്ങള്‍ (Gonorrhea), വൃക്ക, ബ്ലാഡര്‍ തുടങ്ങിയവയിലുണ്ടാകുന്ന കല്ലുകള്‍ ഇവയ്ക്ക് മുക്കുറ്റിയുടെ വേര് അരച്ച് കഴിക്കണം.

ഇലയും വിത്തുകളും ഉണക്കിപ്പൊടിച്ച് മുറിവില്‍ പുരട്ടി ഭേദമാക്കാവുന്നതാണ്. പാമ്പിന്റെ വിഷമിറക്കുന്നതിനും സമൂലമരച്ചാണ് ഉപയോഗിക്കുന്നത്.

നല്ല നിരോക്സിഡീകരണ ശക്തിയുള്ള മുക്കുറ്റി അണുവികിരണത്തിന്റെയും കീമോതെറാപ്പിയുടെയും ദോഷങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.


സന്ധിവേദന, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം (Carpal Tunnel Syndrome), പിടലിവേദന, കോച്ചിവലിക്കല്‍, ടെന്നീസ്‌ എല്‍ബോ (Tennis Elbow) തുടങ്ങി അനേകം രോഗങ്ങള്‍ക്കും മുക്കുറ്റി ഫലപ്രദമാണ്.



നെല്ലിക്ക


ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. 

 ച്യവനപ്രാശം രസായനത്തിലെ മുഖ്യചേരുവ നെല്ലിക്കയാണ്. ധാത്ര്യാരിഷ്ടംദശമൂലാരിഷ്ടംഅഭയാരിഷ്ടംഭൃംഗരാജതൈലം,അശോകാരിഷ്ടം,  ബ്രഹ്മിഘൃതം   എന്നിവയിലെല്ലാം നെല്ലിക്ക കൂടിയ തോതില്‍ ഉപയോഗിക്കുന്നു.

കൊളസ്‌ട്രോള്‍

നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കാന്‍ ഫലപ്രദമാണ്


മഞ്ഞള്‍ പൊടി നെല്ലിക്കാനീരില്‍ ചേ‍ര്‍ത്ത് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍കഴിയും.  
നെല്ലിക്ക കഷായം വെച്ച് അതില്‍ മഞ്ഞള്‍പ്പൊടിയും തേനും ചേ‍ര്‍ത്ത്കഴിക്കുക ഇതുംപ്രമേഹംനിയന്ത്രിക്കാന്‍കഴിയുന്നതാണ്.  
നെല്ലിക്കാ നീരില്‍ തേന്‍ചേ‍ര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് നല്ലതാണ്.   നെല്ലിക്കാനീര്അമൃതിന്റെ നീര് എന്നിവ 10.മി.ലി. വീതം എടുത്ത് അതില്‍ 1.ഗ്രാം പച്ചമഞ്ഞള്‍പ്പൊടിയും ചേ‍ര്‍ത്ത്ദിവസേന രാവിലെ കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. 


നെല്ലിക്കാത്തോട് ഉണക്കിപ്പൊടിച്ച് തലയില്‍ തേക്കുന്നത് മുടികൊഴിച്ചില്‍ തടയാന്‍നല്ലതാണ്.

തലവേദന

നെല്ലിക്ക പുളിച്ച മോരില്‍ അരച്ച് നെറ്റിയില്‍ പുരട്ടുക. തലവേദന പെട്ടന്ന് മാറും.


അശോകം (asokam- Saraca asoca)




അശോക പൂവ് ഉണക്കി പൊടിച്ചു പാലിൽ കാച്ചി കുടിച്ചാൽ രക്ത ശുദ്ധി ഉണ്ടാകും .


അശോകത്തിന്റെ തൊലി അരച്ച് വെളിച്ചെണ്ണയിൽ കാച്ചി ശരീരത്തിൽ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാൽ ത്വക്ക് രോഗങ്ങൾ ശമിക്കും.


അശോകത്തിന്റെ ഉണങ്ങിയ പൂവരച്ച് തൈരിൽ സേവിച്ചാൽ

പഴകിയ അർശസും ഭേദമാകും.

ഇതിന്റെ തോലിന് ഗര്ഭ പാത്രത്തെ ഉത്തേജിപ്പിക്കാൻ ഉള്ള ശേഷി ഉണ്ട് . അതിനാൽ ആർത്തവ കാലത്തെ വേദനയിൽ നിന്ന് ശമനം ഉണ്ടാകാനും ഗര്ഭാശായ സംബന്ധമായ നിരവധി രോഗങ്ങള്ക്കും അശോകത്തിൽ നിന്ന് നിര്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു.


അശോകത്തിന്റെ തൊലികഴുകി വൃത്തിയാക്കി കഷായം വെച്ച് മൂന്നുനേരം 25 മില്ലി വീതം 5 ദിവസം കഴിച്ചാൽ സ്ത്രീകളിലെ രക്തസ്രാവം ഇല്ലാതാകും.


 അശോകപ്പട്ട പാൽ കഷായം വെച്ച് 25 മില്ലി വീതം 2 ദിവസം സേവിച്ചാൽ ഗർഭാശയ രോഗങ്ങൾ മാറും.


അശോകപ്പട്ട കഷായമാക്കി കഴിച്ചാൽ അർശസും വയറുവേദനയും മാറും.


അശോകക്കുരുവിന്റെ ചൂർണ്ണം കരിക്കിൻ വെള്ളത്തിൽ സേവിച്ചാൽ മൂത്രതടസ്സം ഇല്ലാതാവും.


                                                                     ആടലോടകം

ആടലോടകം രണ്ടു തരത്തിലുണ്ട് - വലിയ ആടലോടകം, ചെറിയ ആടലോടകം അഥവാ ചിറ്റാടലോടകം. വലിയ ആടലോടകം ഇന്ത്യയിലുടനീളം കാണാന്‍ സാധിക്കും. ചിറ്റാടലോടകം കേരളത്തില്‍ മാത്രം കണ്ടുവരുന്നു.ചിറ്റാടലോടകത്തിനാണ് ഔഷധഗുണം കൂടുതല്‍ എന്ന് പറയപ്പെടുന്നു.

ആസ്തമക്ക് (Asthma)
ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില് തേന് ചേര്ത്തു കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്.




 ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീരില് തേനും പഞ്ചസാരയും ചേര്ത്ത് കഴിക്കുകയാണെങ്കില് രക്തപിത്തം മാറും. ആടലോടകം സമൂലം കഷായം വെച്ച് 2 നേരം കൂടിച്ചാല് രക്താതിസാരം ഭേദമാകും. 


ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ശര്‍ക്കര ചേര്‍ത്തു കഴിക്കുന്നത്‌ സ്ത്രീകളിലെ അമിതആര്‍ത്തവത്തില്‍ നല്ലതാണ്

ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ് ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ കൂടും

ചുമ ( cough)


ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും.

ആടലോടകത്തിന്‍റെ വേരും ചിറ്റമൃതും കഷായം വെച്ചു തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയും പനിയും ശമിക്കും.

ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച് കോഴിമുട്ട ചേര്ത്ത് കഴിച്ചാല് നെഞ്ച് വേദനയും ചുമയും കുറയും.  ചെറിയ ആടലോടകത്തിന്റെ ഇല നീരില് ഉണക്കി കഷായം വെച്ച് പഞ്ചസാര ചേര്ത്ത് സിറപ്പ് രൂപത്തിലാക്കി സേവിച്ചാല് ചുമ, ബ്രോങ്കൈറ്റിസ്, കഫക്കെട്ട് എന്നിവ ശമിക്കും.


ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ചന്ദനം അരച്ചു ചേര്‍ത്ത്, 15 മില്ലി വീതം ദിവസം രണ്ടു നേരം സേവിച്ചാല്‍ രക്തപിത്തവും രക്തം കലര്‍ന്നു കഫം തുപ്പലും ശമിക്കും.

ആടലോടകത്തിന്‍റെ തളിരില കഷായം വെച്ചു കഴിച്ചാല്‍ പനിയും ചുമയും മാറും.

 ചെറിയ ആടലോടകത്തിന്റെ ഇലച്ചാറില് സമം തേന് ചേര്ത്ത് സേവിച്ചാല് രക്തം തുപ്പുന്ന രോഗം ഒരാഴ്ച കൊണ്ട് ശമിക്കും.


 

                                                                    കീഴാര്നെല്ലി

                                               (keezharnelli - Phyllanthus niruri)


ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്.കീഴാര്‍നെല്ലി ഇന്തുപ്പ് ചേര്‍ത്ത് അരച്ചെടുത്ത് ചെറുനെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടിയെടുത്ത്

വെറുംവയറ്റില്‍ വിഴുങ്ങുക.

കീഴാര്നെല്ലി സമൂലം ഇടിച്ച് പിഴിഞ്ഞ നീര് 10മില്ലി പശുവിന് പാലില് ചേര്ത്ത് രാവിലെയും വൈകുന്നേരവും തുടരെ 7 ദിവസം സേവിച്ചാല് മഞ്ഞപ്പിത്തം മാറും.


കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ.


കീഴാര്നെല്ലി സമൂലം അരച്ച് മോരില് സേവിച്ചാല് അതിസാര 
രോഗങ്ങള് മാറുകയും ദഹനശക്തി വര്ദ്ധിക്കുകയും ചെയ്യും. കഫത്തെയും വിഷശക്തിയെയും കുറയ്ക്കാന് കീഴാര്നെല്ലിക്കാവും.


 ഉദരരോഗങ്ങളെ ചെറുക്കാന് കഴിവുള്ള ഇത് സമൂലം അരച്ച് അരിക്കാടിയില് സേവിച്ചാല് വയറുവേദനയും അമിതാര്ത്തവവും ശമിക്കും.


കീഴാര്നെല്ലി സമൂലമരച്ച് പാലിലോ, നാളികേരപാലിലോ ചേര്ത്തോ, ഇടിച്ചു പിഴിഞ്ഞ നീരോദിവസത്തില് രണ്ടോ മൂന്നോ തവണ കഴിക്കുന്നത് കരള്

രോഗങ്ങള്ക്കും മഞ്ഞപ്പിത്തത്തിനും വളരെ ഫലപ്രദമാണെന്നു
തെളിഞ്ഞിട്ടുണ്ട്.


                               പനിക്കൂർക്ക /കര്പ്പൂ രവല്ലി /കഞ്ഞിക്കൂര്‍ക്ക /  നവര

                                   (Panikkoorkka - Plectranthus amboinicus,  COLEUS AROMATICUS])


ശിശുരോഗ സംഹാരിയാണ് പനിക്കൂർക്ക. 


ജലദോഷം, കഫക്കെട്ട് പനി  (common cold and fever)

ചെറിയ കുട്ടികൾക്ക് പനിവന്നാൽ പനിക്കൂർക്കയുടെ നീര് കൊടുത്താൽ മതി.

പനിക്കൂർക്കയില വാട്ടിയ നീര് ഉച്ചിയിൽ തേച്ചുകുളിച്ചാൽ പനിയും ജലദോഷവും മാറും. 


ഇലയുടെ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ പനി ശമിക്കുകയും ചെയ്യും.



 ജലദോഷം, കഫക്കെട്ട്, പുണ്ണ് എന്നിവക്ക് ഇതിന്റെ നീര് നല്ലതാണ്.

വലിയവർക്ക് പനിക്കൂർക്കയുടെ പത്ത് ഇല, നാല് ചുവന്നുള്ളി, ഒരു പിടി തുളസിയില എന്നിവ ചതച്ച് തിളപ്പിച്ച വെള്ളത്തിലിട്ട് ആവി പിടിപ്പിക്കുക.

ജലദോഷം

ചെറുചൂടുവെള്ളത്തിൽ പനിക്കൂർക്കയില ഞെരടി കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് ജലദോഷം വരാതിരിക്കുന്നതിനും പ്രതിരോധത്തിനും ഉത്തമമാണ്.

കൃമിശല്യം ( worm infection)

പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ് കുടിക്കുന്നത് കൃമിശല്യം കുറയ്ക്കുകയും 
ചെയ്യും.

പനിക്കൂര്‍ക്കയുടെ  ഇല ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് കവിള്‍ക്കൊണ്ടാല്‍ വായ്‌പ്പുണ്ണ് മാറും.


 

                                                 ചെറുനാരങ്ങ (cherunaarannga - lemon)



ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ്‌ ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും ചെറുനാരങ്ങയിൽ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്‌.ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക്‌ അമ്ലം രക്‌തഞ്ഞരമ്പുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. 


നല്ല അണുനാശിനിയാണ്‌ സിട്രിക്‌ ആസിഡ്‌. വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗർഭാശയ രക്‌തസ്രാവവും നാരങ്ങാനീര്‌ പുരട്ടുന്നതിലൂടെ കുറയുമെന്ന്‌ കിങ്ങ്സ്‌ അമേരിക്കൻ ഡിസ്പെൻസറി നടത്തിയ പഠനം പറയുന്നു.


നാരങ്ങയിലുള്ള ഫ്ലവനോയിഡുകൾ ശരീരത്തിൽ നീരുകെട്ടൽ , പ്രമേഹത്തോടനുബന്ധിച്ച്‌ ചെറു രക്‌തഞ്ഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ , പിത്തം എന്നിവയെ ശമിപ്പിക്കാൻ സഹായിക്കുമെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു.


മോണവീക്കം
ദിവസവും നാരങ്ങാനീര്‌ കുടിക്കുന്നതും ഇതു കൊണ്ട്‌ മോണയിൽ ഉഴിയുന്നതുമൊക്കെ അഥവാ മോണവീക്കം മാറാൻ സഹായിക്കും. 



താരന് (Dandruff)

ചെറുനാരങ്ങാനീര് തലയില് തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്ക്കൊപ്പം തലയില് തേക്കുന്നതും താരന് ശമിപ്പിക്കും.

ചിക്കൻപോക്സിന് (Chikenpox)

 നാരങ്ങാനീര് ശര്ക്കര ചേര്ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന് പോക്സിന് നല്ലതാണ്.

 ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്ത്ത് ‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്ലി്വെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത്ത്‌ ദിവസവും കഴിച്ചാല്‍ സ്‌ഥിരമായുള്ള ജലദോഷം മാറും.


ചുമ (COUGH )

ചുമയ്ക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെ നീര് തേന് ചേര്ത്ത്
രണ്ടുമണിക്കൂര് ഇടവിട്ടു കഴിച്ചാല് മതി. അര സ്പൂണ് തേനില് അത്രയും നാരങ്ങാനീര് ചേര്ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല് കുട്ടികളിലെ ചുമ മാറുന്നതാണ്.

വയറിളക്കത്തിന് (Diarrhea)

വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ് തേനും ചേര്ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച്കുടിക്കുക. കട്ടന്ചായയില് നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതും ഗുണം ചെയ്യും.

ഗ്യാസ്ട്രബിള്‍

ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും

                                                                      കുരുമുളക് (pepper)



വിര
പഴുത്ത തക്കാളി അരിഞ്ഞ് കുരുമുളകുപൊടി ചേര്ത്ത് കഴിച്ചാല് വിരദോഷങ്ങള് ശമിക്കും. 


ആസ്തമയ്ക്ക്

കുരുമുളകും വേപ്പിലയും അരച്ച് പുളിച്ച മോരില് കലക്കി രണ്ടു നേരം സേവിച്ചാല് ആസ്തമയ്ക്ക് ശമനമുണ്ടാകും. 

വാതരോഗങ്ങള്

എള്ളെണ്ണയില് കുരുമുളകിട്ടു കാച്ചി തേച്ചാല് വാതരോഗങ്ങള് ശമിക്കും.

 തൊണ്ടനീരിന് കുരുമുളക് കഷായം ചെറുചൂടോടുകൂടി കവിള് കൊള്ളുക. കുരുമുളകിട്ട് വെളിച്ചെണ്ണ കാച്ചി തേച്ചാല് ശരീരത്തിന്റെ ചൂട് കുറയും.


കുരുമുളകും തിപ്പല്ലിയും തുല്യ അളവിലെടുത്ത് പൊടിച്ച് തിളപ്പച്ചാറ്റിയ വെള്ളത്തില് കലക്കി കുടിക്കുന്നത് അതിസാരം ശമിക്കുന്നതിന് നല്ലതാണ്. 


തലവേദന (Headache)

മച്ചിങ്ങ (വെള്ളയ്ക്ക) യുടെ മോട് അടര്‍ത്തി മാറ്റിയിട്ട് അതിന്‍റെ ഉള്ളിലേയ്ക്ക് രണ്ടോ മൂന്നോ കുരുമുളക് കടത്തിവെച്ച് ആ ഭാഗം കല്ലില്‍ ഉരച്ചെടുത്ത് നെറ്റിയില്‍ ലേപനം ചെയ്‌താല്‍ തലവേദന മാറും. അതീവഫലപ്രദമായ ഔഷധമാണ്

വയറിളക്കത്തിന് 

വയറിളക്കത്തിന് ഒരു ഗ്രാം കുരുമുളകും 10 ഗ്രാം തെറ്റിയുടെ വേരും ചേര്ത്തരച്ച് വെള്ളത്തിലോ മോരിലോ കലക്കി രാവിലെയും വൈകിട്ടും കഴിച്ചാൽ മതി.


ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി 60 മില്ലി ലിറ്റര്‍ 'വെള്ളം ചേര്‍ക്കാത്ത തേങ്ങാപ്പാലില്‍' ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിച്ചു തിരുമ്മുക. 15 മിനിറ്റ് കഴിഞ്ഞ് എരിക്കിന്‍റെ ഇല ഇട്ടു വെന്ത വെള്ളത്തില്‍ തല കഴുകുക.തലയിലെ പേന്‍ ശല്യത്തിന് ശമനം കിട്ടും
പപ്പായ



.ദഹനശക്തി, ശരീരശക്തി, വിര, കൊക്കപ്പുഴു, ആര്ത്തവസംബന്ധമായ ക്രമക്കേടുകൾ, പുഴുക്കടി, മുറിവ് എന്നിവയ്ക്ക് പപ്പായ അത്യുത്തമമാണ്. 


പച്ചയോ, പഴുത്തതോ ഏതു കഴിച്ചാലും ദഹനശക്തി വര്ദ്ധിക്കുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യും.


 ഉദരത്തിലെ കുരുക്കളെ കരിക്കാനും, കൃമി, കൊക്കപ്പുഴു ഇവയെ നശിപ്പിക്കാനും ആമാശയത്തിലും കുടലുകളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങളെ പുറന്തള്ളി ശുചിയാക്കാനും പപ്പായയ്ക്ക് കഴിവുണ്ട്.


രണ്ടുമാസം പ്രായമായ കുട്ടിക്ക് ഒരു സ്പൂണ് പഴത്തോടൊപ്പം ഒരു സ്പൂണ് പശുവിന് പാലോ ഒരു ടീസ്പൂണ് തേങ്ങാ പാലോ ചേര്ത്ത് അഞ്ചുതുള്ളി തേന് കൂട്ടി യോജിപ്പിച്ച് കൊടുത്താല് ഏറ്റവും ഉചിതമായ

സമീകൃതാഹാരമാണ്. 

പഴം ലഭിക്കാത്തപ്പോള് പച്ചക്കായ

വേവിച്ച് അലിയിപ്പിച്ച് പാലില്
പഞ്ചസാരയോ തേനോ ചേര്ത്തുകൊടുത്താലും മതി.

 പപ്പായ ഇലയുടെ ഔഷധഗുണത്തെക്കുറിച്ച്‌ അധികം ആരും അറിഞ്ഞിരുന്നില്ല. അതിന്റെ ഔഷധഗുണത്തെ കുറിച്ച്‌ അറിഞ്ഞു തുടങ്ങിയത്‌ ഡെങ്കിപ്പനി പടര്‍ന്നു പിടിച്ച ഈ മഴക്കാലത്താണ്‌.


പനിയെ പ്രതിരോധിക്കുന്ന ഒറ്റമൂലിയായി. രക്‌തത്തില്‍ പ്ലേറ്റ്‌ലെറ്റ്‌ കൗണ്ട്‌ കുറയുന്നത്‌ തടയാനും ജീവന്‍ രക്ഷാമാര്‍ഗമായും പപ്പായ ഇല പ്രവര്‍ത്തിക്കുന്നതായി അലോപ്പതി ഡോക്‌ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കാരിക്കപപ്പായ എന്ന ശാസ്‌ത്രീയനാമത്തില്‍ അറിയപ്പെടുന്ന പപ്പായയുടെ ഇല ഇന്ന്‌ ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയായി മാറിക്കഴിഞ്ഞു.


ഡെങ്കിപ്പനി പ്രതിരോധിക്കാന്‍


പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി ആയുര്‍വേദ പരീക്ഷണങ്ങളിലാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്നെന്‍രെ അഞ്ച് ഡെങ്കിപ്പനി ബാധിതരില്‍ നടത്തിയ പരീക്ഷണങ്ങളിലും ഇത്‌ ശരിയാണ്‌ എന്ന നിഗമനത്തില്‍എത്തിയിരിക്കുന്നു. പപ്പായ ജ്യൂസ് കഴിച്ചതുവഴി ഈ രോഗികളിലെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുകയും അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനും കഴിഞ്ഞുഡെങ്കിപ്പനി പോലുള്ള പനികളെ വിഷമജ്വരങ്ങളായാണ്‌ ആയുര്‍വേദ ശാസ്‌ത്രം കാണുന്നത്‌. രോഗാണുക്കള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന വിഷസ്വഭാവത്തിന്റെ വര്‍ധനവ്‌ രോഗിയുടെ മരണത്തിന്‌ കാരണമാവുന്നു.


വിഷചികിത്സയില്‍ വിഷം തന്നെയാണ്‌ മറ്റൊരു വിഷത്തിനു ഔഷധമായി പ്രവര്‍ത്തിച്ചു വരുന്നത്‌. ഡെങ്കിപ്പനിയ്‌ക്കു മാത്രമല്ല മറ്റെല്ലാ വൈറല്‍ പനികളിലും ആരംഭത്തിലേ പപ്പായ ഇല പിഴിഞ്ഞെടുത്ത നീര്‌ രണ്ട്‌ ടീസ്‌പൂണ്‍ രണ്ടു നേരം കൊടുക്കുന്നത്‌ പനിയുടെ തീവ്രത കുറയുന്നതിന്‌ സഹായിക്കും


കാന്‍സര്‍ തടയാം

വൈദ്യശാസ്‌ത്രം പരീക്ഷണങ്ങളിലൂടെ തെളിയിച്ചെടുത്ത അത്ഭുത ഇലയാണ്‌ പപ്പായ ഇല. ഗര്‍ഭാശയം, സ്‌തനം, കരള്‍, ശ്വാസകോശം, പാന്‍ക്രിയാസ്‌ തുടങ്ങിയ അവയവങ്ങളിലുണ്ടാകുന്ന കാന്‍സര്‍ തടയാന്‍ പപ്പായ ഇലയോളം മറ്റൊരു ഔഷധമില്ലെന്ന്‌ അമേരിക്കയിലേയും ജപ്പാനിലേയും ശാസ്‌ത്രജ്‌ഞന്മാര്‍ വ്യക്‌തമാക്കുന്നു. ഇതിലുള്ള പ്രത്യേകതരം എന്‍സൈമുകളാണ്‌ കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്‌. പപ്പായ ഇല, തുളസിയില ഇവ ഉണക്കി പൊടിച്ചെടുത്ത്‌ ചായപ്പൊടിപോലെ തയാറാക്കുന്ന ഹെര്‍ബല്‍ ടീ രോഗപ്രതിരോധത്തിന്‌ ഉത്തമമാണ്‌.




മുരിങ്ങ

മുരിങ്ങഇലനീരും  വെളുത്തുള്ളിയും അരച്ച് ദിനം 2 നേരം കഴിച്ചാല്‍ ബി‌പി  രക്ത സംവര്‍ദ്ധം കുറയും

ഒരു ടീസ്പൂണ്‍ മുരിങ്ങവേരിന്‍ നീര് അരത്തുടം പശുവിന്‍പാലില്‍ ചേര്‍ത്തു നിത്യവും സേവിക്കുന്നത് പാന്‍ക്രിയാസിലെ കല്ലുകള്‍ മാറാന്‍ സഹായകമാണ്



ആര്യവേപ്പ്

ഏഴ് ആര്യവേപ്പില, ഏഴ് കുരുമുളക്, ഒരു കഷണം പച്ചമഞ്ഞള്‍ ചേര്‍ത്തരച്ചു കഴിച്ചാല്‍ ഗ്രഹണി സുഖപ്പെടും. വയറ്റിലെ അള്‍സര്‍ മാറും





Courtesy: കേരളത്തിലെ ഔഷധ സസ്യങ്ങൾ,  കൗമുദി,മംഗളം,ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം,നിര്‍മ്മലാനന്ദഗിരി സ്വാമിജി നടത്തിയ പ്രഭാഷണങ്ങള്‍




2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

വഞ്ചി പാട്ട്‌

                വഞ്ചി പാട്ട്‌

      

കുട്ടനാടന് പുഞ്ചയിലെ
തെയ് തെയ് തക തെയ് തെയ് തോം…
കൊച്ചുപെണ്ണേ കുയിലാളേ
തിത്തിത്താരാ തിത്തിത്തൈ
കൊട്ടു വേണം കുഴല് വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം…
വരവേല്ക്കാനാളു വേണം
കൊടിതോരണങ്ങള് വേണം
വിജയശ്രീലാളിതരായ് വരുന്നു ഞങ്ങള്
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം…
കറുത്തചിറകു വെച്ച്
തെയ് തെയ് തക തെയ് തെയ് തോം.…
അരയന്നക്കിളി പോലെ
തിത്തിത്താരാ തിത്തിത്തൈ
കുതിച്ചു കുതിച്ചു പായും കുതിര പോലെ
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ്തോം…
തോൽവിയെന്തന്നറിയാത്ത
തല താഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചു വന്നേ
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം…
കുട്ടനാടന് പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴല് വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം…
പമ്പയിലെ പൊന്നോളങ്ങള്
തെയ് തെയ് തക തെയ് തെയ് തോം…
ഓടി വന്നു പുണരുന്നു
തിത്തിത്താരാ തിത്തിത്തൈ
തങ്കവെയില് നെറ്റിയിന്മേല് പൊട്ടു കുത്തുന്നൂ
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം....
തെങ്ങോലകള് പൊന്നോലകള്
മാടി മാടി വിളിക്കുന്നു
തെന്നല് വന്ന് വെഞ്ചാമരം വീശിത്തരുന്നു
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം…
കുട്ടനാടന് പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴല് വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം…
ചമ്പക്കുളം പള്ളിക്കോരു
തെയ് തെയ് തക തെയ് തെയ് തോം…
വള്ളം കളി പെരുന്നാള്
തിത്തിത്താരാ തിത്തിത്തൈ
അമ്പലപ്പുഴയിലൊരു കുത്തു വിളക്ക്
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം…
കരുമാടിക്കുട്ടനിന്ന്
പനിനീര്ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന് തൂക്കം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം…
കുട്ടനാടന് പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴല് വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം…
വരവേല്ക്കാനാളു വേണം
കൊടിതോരണങ്ങള് വേണം
വിജയശ്രീലാളിതരായ് വരുന്നു ഞങ്ങള്
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം…
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് ..........!

2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ഏക ശ്ലോകി രാമായണം Eka Sloki Ramayana Lyrics

ഏക ശ്ലോകി  രാമായണം


ഒറ്റ ശ്ലോകത്തിലുള്ള രാമായണം

പൂർവ്വം രാമ തപോവനാധി ഗമനം
ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം, ജടായു മരണം
സുഗ്രീവ സംഭാഷണം
ബാലീനിഗ്രഹണം, സമുദ്ര തരണം
ലങ്കാപുരീദഹനം,
പാശ്ചാത്‌ രാവണ കുംഭകർണ്ണാദിഹനനം
ഏതത്യ്‌ രാമയണം

Eka Sloki Ramayana Lyrics

Poorvam Rama Thapovanadhi Gamanam
Hatva Mrigam Kanchanam
Vaidehi Haranam, Jataayu Maranam
Sugreeva Sambhashanam
Bali Nigrahanam, Samudra Tharanam
Lankapuri Dahanam,
Paschath Ravana Kumbhakarna Madanam
Ethat Ithi Ramayanam


പൂർവ്വം രാമ തപോവനാധി ഗമനം
ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം, ജടായു മരണം
സുഗ്രീവ സംഭാഷണ ം
ബാലീനിഗ്രഹണം സമുദ്ര തരണം
ലങ്കാപുരീദഹനം
പാശ്ചാത്‌ രാവണ കുംഭകർണ്ണ മദനം
ഇതാത്‌ ഇതി രാമയണം

आदौ रामतपोवनादिगमनं हत्वा मृगं काञ्चनं 
वैदेहीहरणं जटायुमरणं सुग्रीवसंभाषणम् |
वालीनिर्दलनं समुद्रतरणं लङ्कापुरीदाहनं 
पश्र्चाद्रावणकुम्भकर्णहननमेतद्धि रामायणम् ||

2014, ഏപ്രിൽ 30, ബുധനാഴ്‌ച

വിഷു ആശംസകള്‍



1, കണ്ണു  നിറയെ  കണ്ണനെ  കണി  കണ്ടുടും  കൈ  നിറയെ  കൈനീട്ടവുമ്മായി  ഒരു  കാണികൊന്നയുടെ  വിഷു  കൂടി  വരവായി … 
`
2, ഓര്മകള്‍  കൂട്  കൂടിയ  മനസിന്റെ  തളിര്‍  ചില്ലയില്‍ , പൊന്നിന്‍  നിറമുള്ള  ഒരായിരം  ഓര്‍മകളുമായി , ഒരു  വിഷു  കൂടി  വരവായി . ഒത്തിരി  സ്നേഹത്തോടെ  ഒരായിരം  “വിഷു  ആശംസകള്‍ ”



3, കണികാണും  നേരം  കമലനേത്രന്റെ  നിറമെഴും  മഞ്ഞ  തുകില്‍  ചാര്‍ത്തി  കനക  കിങ്ങാണി  വലകള്‍  മോതിരം  അനിഞ്ഞുകനനം  ഭഗവാനെ  ഏവര്‍ക്കും  വിഷു  ആശംസകള്‍


4, ഓരോ കൊന്ന ചില്ലയിലും പ്രതീക്ഷകളുടെ

നൂറയിരം പൂകൽ,
കണി വെള്ളരിയിൽ ഐശ്യര്യതിന്റെ നിറചാർത്ത്‌,
നിറ നാഴിയിൽ ധാന്യ പൊലിമ,
നിളവിളക്കിലേ നെയ്തിരി നിറയേ നിറമാലകൽ,
നന്മയു ടെയും സ്നേഹത്തി ന്റെയും പൊൻങ്കണി കാണാൻ
മിഴിക്കുന്ന കണ്ണുകളിൽ ആഹ്ലാദതിന്റെ സ്വർണ്ണ തിളകം,
നല്ല കാലതിന്റെ വരവറിയികുന്ന വിഷുപക്ഷിയെ പോലെ...
ഒരായിരം വിഷു ആശംസകൾ


5, കണി ക്കൊന്നകൾ വിരിയുന്ന മേടമാസ പൊൻപുലരിയിൽ., ഐശ്വര്യതി ന്റെ പ്രതീകമായി ഒരു വിഷു കൂടി...

സ്നെഹപൂർവ്വം ഒരായിരം വിഷു ആശംസകൾ.

6, എന്റെ എല്ലാ പ്രീയപെട്ട കൂട്ടുകാർക്കും വീട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ   

“വിഷു  ആശംസകള്‍ ” 

7, മനസ്സിൽ നിറയെ കണികൊന്നകൾ വിരിയിചു കൊണ്ടു വീണ്ടും ഒരു വിഷു വരവായി. കൈ നിറ യെ കൈനീട്ടവും, മനം നിറയെ മധുര സ്മൃതിയും ലഭിക്കട്ടെ. എന്റെ വിഷു ആശംസകൾ...


8, ഓർമ്മകൾ കൂടു കൂട്ടിയ മനസി ന്റെ തളിർ ചില്ലയിൽ,

പൊന്നിൻ നിറമുള്ള ഒരായിരം ഓർമ്മകളുമായി,
ഒരു വിഷു കൂടി വരവായി.
ഒതിരി സ്നേഹ തോ ടെ
ഒരായിരം 
വിഷു ആശംസകൾ



9, മനസ്സിലുണ്ടാവട്ടേ.. ഗ്രാമത്തിൻ

വിശുദ്ധിയും മാനവും
മമതയാവും ഇതിരി കൊന്നപ്പൂവും.
വിഷു കണിയും, വിഷു കൈനീട്ടവും, കളി ചിരിയും ആയി ഒരു വിഷു കൂടി
വിഷു ആശംസകൾ.

10, ഓരയിരം കണി കൊന്നകൾ മനസിൽ പൂകുന്നു,

ഒരു വിഷു കാലം കൂടി,
വിഷു കൈനീട്ടമായി എന്റെ ഹൃദയതിൽ നിന്നും
ഒരായിരം 
വിഷു ആശംസകൾ

11, സുവർണ്ണ നിറമുള്ള ഒർമ്മകളുണർത്തി സ്വർണ്ണപൂക്കൽ എങ്ങും കണിയായി………. അ തെ വീണ്ടും സ്വർന്നനിറമു ള്ളൊരു വിഷുകാലംകുടി ……. നേരുന്നു ഒരായിരം സുവണ്ണവിഷുവാശംസകൾ



12, ഈ വർഷം കണികാണാൻ പോകുന്ന എല്ലവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ



13,കണി കൊന്നയും നിലവിളകും കൃഷ്ണനേയും കണി കണ്ടു ഉണരുവാൻ വീണ്ടും ഒരു വിഷു പുലരി... ഐശ്വര്യതിന്റെയും സമൃതിയു ടെയും നല്ല നാളുക്കൾകായ്‌, ഹൃദയം നിറഞ്ഞ വിഷു  ആശംസകൾ..


14,കണ്ണില്‍ നിറയെ കൊന്നപ്പൂവും,കൈ നിറയെ നാണയങ്ങളും,

മനസ്സു നിറയെ നന്മയും സ്നേഹവും പകര്‍ന്ന്
ഒരു വിഷു കൂടി പുലരുകയായി..
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ 'വിഷു ആശംസകള്‍'

15, എല്ലാവർക്കും ഐശ്വര്യവും സമ്രിദ്ധിയും  നിറഞ്ഞ വിഷു ആശംസകൾ

ഒപ്പം ഐശ്വര്യവും സമ്പദ് സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷം നേരുന്നു...!



16, ഈ വിഷു പുലരിയിൽ….

ജീവിതം  ശാന്തവും സുന്ദരവുമായി ഒരു പൂവിതളിന്‍റെതെന്നപോലെ മൃദുലമായ സ്‌നേഹം മാത്രം മനസ്സില്‍ തുളുമ്പുന്ന പുത്തന്‍ വര്‍ഷം നേരുന്നു
മനസ്സുതുറന്നു സന്തോഷിക്കുന്ന ഒരുപാട്‌ നിമിഷങ്ങള്‍ ഈ വിഷു സമ്മാനിക്കട്ടെ എന്നു നേരുന്നു.

17,വിഷുപ്പുലരിയും വിഷുക്കണിയും നൽകുന്ന  ഐശ്വര്യവും സമ്രിദ്ധിയും.


കണികൊന്നയുടെ ഐശ്വര്യക്കാഴ്ച ..

ഈ വർഷം മുഴുവൻ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

18," ഏവര്‍ക്കും സമ്പല്‍സമൃദ്ധിയുടെ വിഷു ആശംസകള്‍!!! "






19, മേടപ്പുലരിയില്‍ പൂത്തുനില്‍ക്കുന്ന

കണിക്കൊന്ന പോലെ മനോഹരവും,
സന്തോഷപ്രദവും,നന്മ നിറഞ്ഞതും,
ഐശ്വര്യം നിറഞ്ഞതുമായ വിഷുദിനാശംസകള്‍

20, ഏതു ധൂസരസങ്കല്പങ്ങളിൽ വളര്ന്നാലും ,
ഏതു യന്ത്രവല്കൃത ലോകത്തിൽ പുലര്ന്നാലും 
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും 
മണവും മമതയും ഇത്തിരി കൊന്നപ്പൂവും "

വിഷുദിനാശംസകള്‍ ..


21, ഐശ്വര്യത്തിൻറേയുംസമൃദ്ധിയുടേയും ഉത്സവമായ വിഷു വരവായി.മനസ്സിൽ ഉണ്ണിക്കണ്ണൻറെ രൂപവും കയ്യിൽ കൊന്നപ്പൂക്കളുമായി എല്ലാവർക്കും സമ്പൽസമൃദ്ധിയുടെ വിഷുദിനം ആശംസിക്കുന്നു


22, ഒരു വിഷു കാലം കൂടി ........മനസ്സിൽ എന്നും കണിക്കൊന്ന വിരിയട്ടെ ജിവിതത്തിൽ എന്നും ഐശര്യവും സന്തോഷവും നന്മയും ഉണ്ടാകട്ടെ വിഷു കൈയ് നീട്ടമായിട്ടു എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ .....


23, പൂത്തുലഞ്ഞ കണിക്കൊന്നകൾ

എങ്ങും ആഘോഷത്തിന്റെ പൂത്തിരികൾ
കണികണ്ടുണരാം നല്ല നാളെയിലേക്ക്‌**
ഏവർക്കും വിഷു ആശംസകൾ!!!!